Connect with us

Malappuram

എയര്‍പോര്‍ട്ട് ക്രോസ് റോഡിലെ ഉണങ്ങിയ തെങ്ങ് ഭീഷണിയാവുന്നു

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടി-തിരൂരങ്ങാടി റൂട്ടില്‍ എയര്‍പോര്‍ട്ട് ക്രോസ് റോഡ് ജംഗ്ഷനിലെ ഉണങ്ങിയ തെങ്ങ് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ഭീഷണിയാകുന്നു.
മാസങ്ങളായി തല പോയി ഉണങ്ങിയ തെങ്ങ് ഏതു സമയവും വീഴുമെന്ന നിലയിലാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തെങ്ങ് നില്‍ക്കുന്നത്.
അതോറിറ്റി തെങ്ങ് നീക്കുന്നതിനുള്ള യാതൊരു നടപടിയും എടുത്തിട്ടില്ല. ദിനം പ്രതി ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ തെങ്ങിനു ചുവട്ടിലൂടെ കടന്നു പോകുന്നുണ്ട്. ചെറിയ കാറ്റ് വന്നാല്‍ പോലും പൊട്ടി വീഴുന്ന അവസ്ഥയിലാണ് തെങ്ങിന്റെ മുകള്‍ ഭാഗം. തെങ്ങ് ഏത് വശത്തേക്കു വീണാലും നാശനഷ്ടം വലിയതായിരിക്കും.
നാലു ഭാഗത്തും കടകളും പുറമെ വൈദ്യുതി കമ്പികളും സോളാര്‍ പാനല്‍ വിളക്ക് കാലുമെല്ലാം തെങ്ങ് വീഴുന്നതോടെ പൊട്ടി വീഴും. ഇതു മൂലമുണ്ടാകുന്ന ദുരന്തവും വലിയതായിരിക്കും.