Connect with us

Kozhikode

താമരശ്ശേരിയില്‍ വീണ്ടും മോഷണം; രക്ഷയില്ലാതെ വ്യാപാരികള്‍

Published

|

Last Updated

താമരശ്ശേരി: ടൗണില്‍ വീണ്ടും മോഷണം. പഴയ ബസ്റ്റാന്റിന് സമീപത്തെ സുന്നി ജുമാ മസ്ജിദിലാണ് തിങ്കളാഴ്ച അര്‍ധരാത്രി മോഷണം നടന്നത്. പള്ളിയുടെ ഗെയിറ്റിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ രണ്ട് നേര്‍ച്ചപ്പെട്ടികളുമായാണ് സ്ഥലം വിട്ടത്. സമീപത്തെ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിനു പിന്നില്‍വെച്ച് പെട്ടികളുടെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍ പണം അപഹരിച്ച് പെട്ടികള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന്റെ തോര്‍ത്ത്മുണ്ട് പെട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. താമരശ്ശേരി കാരാടി കെ എസ് ആര്‍ ടി സി ഡിപ്പോക്ക് സമീപം ദേശീയപാതയോരത്തെ മൂന്ന് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. ഡി വൈ എസ് പി ഓഫീസ് ഉള്‍പ്പെടെയുള്ള പോലീസ് ആസ്ഥാനത്തിന് സമീപത്തുപോലും മോഷണം പിതവായത് നാട്ടുകാരെയും വ്യാപാരികളെയും ഭീതിയിലാക്കിട്ടുണ്ട്. ടൗണില്‍ വ്യാപാരികള്‍ കാവല്‍ക്കാരനെ നിയമിച്ചിട്ടുണ്ട്. രാത്രി കാലങ്ങളില്‍ താമരശ്ശേരി ടൗണിലും പരിസരത്തും പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.

Latest