പ്രൊഫ. നൈനാന്‍ കോശി അന്തരിച്ചു

Posted on: March 4, 2015 8:43 am | Last updated: March 5, 2015 at 9:05 am
SHARE

200px-Prof_Ninan_koshyതിരുവനന്തപുരം: പ്രശസ്ത നയതന്ത്ര വിദഗ്ധനും വിദേശകാര്യ ലേഖകനുമായ പ്രൊഫ. നൈനാന്‍ കോശി അന്തരിച്ചു. അദ്ദേഹത്തിന് 81 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

1934 ഫെബ്രുവരി ഒന്നിനാണ് നൈനാന്‍ കോശിയുടെ ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ.ബിരുദം നേടിയ അദ്ദേഹം കേരളത്തിലെ വിവിധ കോളജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍, ജനറല്‍ സെക്രട്ടറി, സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഒഫ് ഇന്ത്യ, ഡയറക്ടര്‍ ഇന്‍ ചാര്‍ജ്, എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ ബാംഗഌര്‍; ഡയറക്ടര്‍, അന്താരാഷ്ട്രവിഭാഗം വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, ജനീവ; വിസിറ്റിങ്ങ് ഫാക്കല്‍ട്ടി, നാഷനല്‍ ലോ സ്‌കൂള്‍ ഒഫ് ഇന്ത്യ യൂനിവേഴ്‌സിറ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സെറാംപൂര്‍ സര്‍വകലാശാലയില്‍നിന്ന് ഓണറ്റി ഡോക്ടറേറ്റും നേടി. 1999 ലെ ലോക്‌സഭ ഇലക്ഷനില്‍ മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു

War on Terror, Reordering the World, സഭയും രാഷ്ട്രവും, ഇറാക്കിനുമേല്‍, ആണവഭാരതം : വിനാശത്തിന്റെ വഴിയില്‍, ആഗോളവത്കരണത്തിന്റെ യുഗത്തില്‍, ഭീകരവാദത്തിന്റെ പേരില്‍, ശിഥിലീകരിക്കപ്പെട്ട വിദ്യാഭ്യാസം, ചോംസ്തി നൂറ്റാണ്ടിന്റെ മനസാക്ഷി, ഭീകരവാദവും നവലോകക്രമവും, പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.