Connect with us

International

മനിലയില്‍ തീപ്പിടിത്തം: ആയിരങ്ങള്‍ ഭവനരഹിതരായി

Published

|

Last Updated

മനില : ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയിലുണ്ടായ തീപ്പിടിത്തത്തില്‍ 3,000ത്തോളം പേര്‍ ഭവനരഹിതരായതായി പ്രാദേശിക സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. തീപ്പിടിത്തം 12 മണിക്കൂറോളം നീണ്ടുനിന്നു. തിങ്കളാഴ്ച വൈകിയുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നഗരത്തിലെ ദരിദ്രവിഭാഗം താമസിക്കുന്ന മേഖലയിലാണ് തീപ്പിടിത്തമുണ്ടായത്.
അഗ്നിശമന സേനാ വിഭാഗം തീയണക്കാന്‍ വൈകിയതാണ് തീ ആളിപ്പടരാന്‍ കാരണമായതെന്ന് ദുരന്തത്തിനിരയായവര്‍ ആരോപിച്ചു. പ്രവേശന കവാടത്തിലൊന്നില്‍ ആദ്യം തീപ്പിടിച്ചപ്പോള്‍ തന്നെ അണക്കാന്‍ ഒന്നും ചെയ്യാതെ നിന്ന അഗ്നിശമന സേനാംഗങ്ങള്‍ തീ ആളിപ്പടര്‍ന്നതോടെയാണ് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതെന്ന് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട നിലിയ ഡാലിന്‍ പപാസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മനിലയിലെ ദരിദ്ര വിഭാഗം താമസിക്കുന്ന പ്രദേശങ്ങളില്‍ ദിനംപ്രതി 80ഓളം വീടുകള്‍ ഇങ്ങനെ കത്തിച്ചാമ്പലാകാറുണ്ട്. ഇലക്ട്രിക് വയറിംഗുകളിലെ തകരാറും എളുപ്പം തീപ്പിടിക്കുന്ന വസ്തുക്കള്‍കൊണ്ട് വീടുകള്‍ നിര്‍മിച്ചതുമാണ് ഇതിന് കാരണം. ഭവനരഹിതരായവരെ താത്കാലിക ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Latest