Connect with us

Gulf

'സ്റ്റാര്‍ വാര്‍സി'ല്‍ പങ്കെടുത്ത അനുഭവങ്ങളുമായി ദുബൈ പൈലറ്റ്

Published

|

Last Updated

ദുബൈ: വിഖ്യാത ഹോളിവുഡ് സിനിമയായ സ്റ്റാര്‍ വാര്‍സിന്റെ ഏഴാമത് എപ്പിസോഡില്‍ പങ്കെടുത്തതിന്റെ ത്രസിപ്പിക്കുന്ന അനുഭവവുമായി ഹെലിദുബൈ പൈലറ്റ് നെറ്റ്ല്‍ട്ടണ്‍. ദുബൈയിലെ പ്രീമിയര്‍ ഹെലികോപ്റ്റര്‍ കമ്പനിയായ ഹെലിദുബൈക്കായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് സിനിമയുമായി സഹകരിക്കാന്‍ ഇദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ഹോളിവുഡ് സ്റ്റുഡിയോകളുടെയും യൂണിവേഴ്‌സലിന്റെയും അംഗീകാരമുള്ള ഫിലിമിംഗ് പൈലറ്റ് കൂടിയാണ് നെറ്റ്ല്‍ട്ടണ്‍.
സിനിമ നിര്‍മിക്കുന്ന സ്ഥാപനത്തില്‍ നിന്നു അതിന്റെ ഭാഗമാവാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദ്യം വന്നപ്പോഴെ ഞാന്‍ അല്‍ഭുതത്താല്‍ എന്താണ് ചെയ്യേണ്ടതെന്ന് അവസ്ഥയിലായിരുന്നു. അബുദാബിയില്‍ നടന്ന സിനിമയുടെ ഷൂട്ടിംഗിനിടയിലാണ് എന്റെ സേവനം അവര്‍ ആവശ്യപ്പെട്ടത്. ഷൂട്ടിംഗിനായി ഹെലികോപ്റ്ററുമായി പറന്നുയരുമ്പോള്‍ എപ്പോഴും യു എ ഇ സിവില്‍ ഡിഫന്‍സിന്റെ ഒരു ഉദ്യോഗസ്ഥനും ഞങ്ങളുടെ ഷൂട്ട് വീക്ഷിക്കാന്‍ ഒപ്പം കൂടിയിരുന്നു. ഷൂട്ടിംഗിന് വിലക്കുള്ള കൊട്ടാരങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍ മുതലായവ ഫ്രെയിമില്‍ വരുന്നുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു അത്. സ്റ്റാര്‍ വാര്‍സിന്റെ ഷൂട്ടിംഗ് അബുദാബിയില്‍ നടക്കുന്നതായി ഒരു റേഡിയോയില്‍ അറിയിപ്പ് വന്നപ്പോള്‍ കേട്ടവരെല്ലാം പറഞ്ഞത് ശുദ്ധ അസംബന്ധമെന്നായിരുന്നു. അത്രക്കും അവിശ്വസനീയമായ കാര്യമായിരുന്നു സ്റ്റാര്‍ വാര്‍സ് യു എ ഇയില്‍ ഷൂട്ട് ചെയ്യുന്നുവെന്നത്. അതിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് മഹാ ഭാഗ്യമായി താന്‍ കാണുന്നുവെന്നും നെറ്റ്ല്‍ട്ടണ്‍ പ്രതികരിച്ചു.

Latest