ചെന്നൈയിലും തിരുച്ചിയിലും സ്വര്‍ണ കടത്ത്‌

Posted on: March 4, 2015 2:17 am | Last updated: March 3, 2015 at 11:17 pm
SHARE

ചെന്നൈ: ചെന്നൈ, തിരുച്ചി വിമാനത്താവളങ്ങളില്‍ അനധികൃതമായി കടത്തിയ സ്വര്‍ണം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. ചെന്നൈയില്‍ കൊളംബോയില്‍ നിന്നെത്തിയ വിമാനത്തില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ 5.400 കിലോ സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു.
വിമാന ശുചീകരണ തൊഴിലാളികള്‍ വിമാനം വൃത്തിയാക്കുന്നതിനിടെ സീറ്റിനടിയില്‍ ഉപേക്ഷിക്കപ്പെട്ട ബാഗില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. വിവരം കസ്റ്റംസിനെ അറിയിച്ചതിനെ തുടര്‍ന്ന് ബാഗ് കൈപ്പറ്റിയപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്. 1.62 കോടി വില മതിക്കുന്നതാണ് സ്വര്‍ണം.
തിരുച്ചിയില്‍ ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 385 ഗ്രാം സ്വര്‍ണം പിടികൂടുകയുണ്ടായി. തിരുവാറൂര്‍ മണ്ണാര്‍ കുട്ടി അബ്ദുല്‍ മാലികാ(45)ണ് സ്വര്‍ണം കടത്തിയത്.
ടൈഗര്‍ ബാം ഉള്‍പ്പടെയുള്ള വസ്തുക്കളുടെ ടിന്നിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ സ്വര്‍ണം കടത്തിയത് .10 ലക്ഷത്തോളം വിലമതിക്കുന്നതാണ് പിടിച്ചെടുത്ത സ്വര്‍ണം.