മുംബൈയില്‍ നൂറുല്‍ ഉലമ അനുസ്മരണം നടത്തി

Posted on: March 4, 2015 2:47 am | Last updated: March 3, 2015 at 10:48 pm
SHARE

ma-usthadമുംബൈ: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ മുംബൈ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു.
ഡോംഗ്രി മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സയ്യിദ് അഹ്മദ് ശാക്കിര്‍ അല്‍ജിഫ്‌രി പരപ്പനങ്ങാടി നേതൃത്വം നല്‍കി. ശൈഖ് രിഫാഈ, നെല്ലിക്കുത്ത് ഉസ്താദ് അനുസ്മരണവും നടന്നു. ഇബ്‌റാഹിം സുഹ്‌രി ബി സി റോഡ് പ്രാര്‍ഥനയും അബ്ദുല്ല സഖാഫി ചപ്പാരപ്പടവ് അനുസ്മരണ പ്രഭാഷണവും നടത്തി. മുഹ്‌യദ്ദീന്‍ സഖാഫി ഉളുവാറ, മുഹമ്മദ് സഖാഫി തോക്ക്വേ പ്രസംഗിച്ചു. ഖാലിദ് മൗലവി, സി ടി സമദ് മാസ്റ്റര്‍ പൊന്നാട്, റസാഖ് ഹാജി മേല്‍പ്പറമ്പ്, എന്‍ എസ് അബ്ദുല്‍ ഗഫൂര്‍ സംബന്ധിച്ചു.