മുഅല്ലിം നാഷനല്‍ കോണ്‍ഫറന്‍സ് എം എ ഉസ്താദ് നഗറില്‍

Posted on: March 4, 2015 5:46 am | Last updated: March 3, 2015 at 10:46 pm
SHARE

കോഴിക്കോട്: പഠനം, സംസ്‌കരണം, സേവനം എന്ന പ്രമേയത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഒരു വര്‍ഷമായി നടത്തിവരുന്ന ഇരുപത്തഞ്ചിന സില്‍വര്‍ ജൂബിലി പദ്ധതികളുടെ സമാപനം കുറിച്ച് ഏപ്രില്‍ നാലിന് കോഴിക്കോട് സംഘടിപ്പിക്കുന്ന മുഅല്ലിം നാഷനല്‍ കോണ്‍ഫറന്‍സ് വേദിക്ക് ‘എം എ ഉസ്താദ് നഗര്‍’എന്ന് നാമകരണം ചെയ്യാന്‍ എസ്‌ജെ എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കോണ്‍ഫറന്‍സില്‍ എസ് ജെ എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍ എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ച് മാതൃകാ മുഅല്ലിംകളെയും ആദരിക്കും. 25 മുഅല്ലിംകള്‍ക്ക് ഭവന നിര്‍മാണത്തിന് ധനസഹായം, 25 രോഗികള്‍ക്ക് ആശ്വാസ ധനം, 25 മദ്‌റസകള്‍ക്ക് സഹായധനം എന്നിവ വിതരണം ചെയ്യും. ഈ മാസം ആറിന് എസ് എം എ സംഘടിപ്പിക്കുന്ന മദ്‌റസാദിനം വിജയിപ്പിക്കാന്‍ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബൂഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്ല്യാപ്പള്ളി, പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, കെ ഉമര്‍ മദനി, വി വി അബൂബക്കര്‍ സഖാഫി പ്രസംഗിച്ചു.