Connect with us

National

ഗോവധം: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചു. 1995ലെ ബി ജെ പി – ശിവസേനാ സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന മൃഗസംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകാരം നല്‍കിയതോടെയാണ് ബീഫ് നിരോധനം നിലവില്‍ വന്നത്. നിയമം ലംഘിച്ച് ബീഫ് വില്‍ക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ഗോവധ നിരോധനം എന്ന സ്വപ്നം യാഥാര്‍ഥ്യമായി എന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.

1976ലെ മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമത്തിലാണ് പിന്നീട് ഭേദഗതി കൊണ്ടുവന്നത്. 76ലെ നിയമപ്രകാരം പശുക്കളെ കൊല്ലുന്നത് നിരോധിച്ചിരുന്നു. എന്നാല്‍ കാള, മൂരി എന്നിവയെ കൂടി ഈ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നാണ് ഭേദഗതി ബില്‍ അവതരിപ്പിച്ചത്. അതേസമയം, എരുമയെ അറക്കുന്നതിന് ഈ നിയമപ്രകാരം വിലക്കില്ല.

ബിഫ് നിരോധനത്തിന് എതിരെ സംസ്ഥാനത്തെ കശാപ്പുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ആയിരങ്ങളെ തൊഴില്‍ രഹിതരാക്കുന്നതാണ് ഈ തീരുമാനമെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

Latest