ബാര്‍ കോഴ: മാണിക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി

Posted on: March 3, 2015 4:41 pm | Last updated: March 3, 2015 at 4:41 pm
SHARE

kerala high court picturesകൊച്ചി; ധനമന്ത്രി കെഎം മാണിക്കെതിരായ കോഴ ആരോപണം അന്വേഷിക്കണമെന്ന് ഹൈക്കോടതി. രണ്ട് സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയെന്ന പരാതി അന്വേഷിക്കണം. പരാതി പരിഗണിക്കാന്‍ കോട്ടയം വിജിലന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
അതേസമയം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് മുമ്പ് ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്ക് ക്ലീന്‍ചിറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ്-എം ആവശ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണവുമായി മുന്നോട്ട് പോകും. വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.