തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വന്ന വഴി മറന്നു: കെ എസ് യു

Posted on: March 3, 2015 4:23 pm | Last updated: March 3, 2015 at 4:23 pm
SHARE

ksu1എടപ്പാള്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വന്ന വഴി മറന്നെന്നു കെ എസ് യു. ഒരണ സമരം പോലുള്ള സമരങ്ങള്‍ നയിച്ചപ്പോഴാണ് കെ എസ് യുവിനെ കേരളത്തിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തതെന്നും കെ എസ് യുവിലൂടെ വളര്‍ന്നുവന്ന തിരുവഞ്ചൂര്‍ രാധാകൃഷന്‍ മറന്നുവെന്നും കെ എസ് ആര്‍ ടി സി ബസ്സുകളില്‍ സൗജന്യ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര അനുവദിക്കുമ്പോള്‍ കെ എസ് യുവിനെ കൊണ്ട് സമരം നടത്തിയാല്‍ പഴയ കാല പ്രതാപത്തോടെ ക്യാമ്പസുകള്‍ കെ എസ് യു വിന് പിടിച്ചെടുക്കാമായിരുന്നു എന്നും പടിഞ്ഞാറങ്ങാടി മൈനോറിട്ടി കോളജ് യൂനിറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. രണ്ടു ദിവസമായി നീണ്ടു നിന്ന സമ്മേളനത്തിന്റെ സമാപനം പാലക്കാട് ജില്ലാ കെ എസ് യു പ്രസിഡണ്ട് എ കെ ഷാനിബ് ഉദ്ഘാടനം ചെയ്തു. കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി ശിഹാബുദ്ധീന്‍, യൂത്ത്‌കോണ്‍ഗ്രസ് തൃത്താല വൈസ് പ്രസിഡന്റ് ഒ ഫാറൂക്ക്, ഷെമീല്‍ മുണ്ടോട്ട്, ആഗ്‌നേയ് നന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ യൂനിറ്റ് ഭാരവാഹികള്‍: പ്രസിഡന്റ്: ആഗ്‌നേയ് നന്ദന്‍, വൈസ് പ്രസി: ഷെബീബ്, ജനറല്‍ സെക്രട്ടറി: ഫാസില്‍, സെക്രട്ടറിമാരായി ഫസീല്‍, മുഹമ്മദ് അനസ്, മുബശിര്‍ എന്നിവരെ തിരഞ്ഞെടുത്തു.