കുഴിയടച്ചില്ല; ബസ്സ്റ്റാന്‍ഡില്‍ ടാര്‍ വീപ്പകള്‍ വെച്ച് പ്രതിഷേധം

Posted on: March 3, 2015 4:00 pm | Last updated: March 3, 2015 at 4:22 pm
SHARE

കോട്ടക്കല്‍: ബസ് സ്റ്റാന്‍ഡിലെ കുഴി അടക്കാത്തതില്‍ പ്രതിഷേധം. കാലങ്ങളായി രൂപപ്പെട്ട കുഴികള്‍ അടക്കാത്തതില്‍ പ്രതിഷേധിച്ച് ഇവിടെ ടാര്‍ വീപ്പകള്‍ വെച്ച് പ്രതിഷേധിച്ചു. നഗരസഭയുടെ ഉടമയിലുള്ളതാണ് ബസ് സ്റ്റാന്‍ഡ്. പലയിടത്തായി പൊട്ടിപൊളിഞ്ഞും കുഴികള്‍ രൂപപ്പെട്ട നിലയിലുമാണ് ബസ് സ്റ്റാന്‍ഡ്. ഇവ നന്നാക്കാന്‍ അധികൃതര്‍ ശ്രമിച്ചിട്ടില്ല. കോണ്‍ഗ്രീറ്റ് നടത്തിയ ഭാഗങ്ങളില്‍ കമ്പികള്‍ പുറത്ത് കാണുന്നത് യാത്രക്കാര്‍ക്കും ദുരിതമായിട്ടുണ്ട്. ഇത് താത്കാലികമായി അടച്ചെങ്കിലും വീണ്ടും അടര്‍ന്ന് കമ്പി പുറത്തേക്ക് കാണുന്ന രൂപത്തിലായി. മറ്റിടങ്ങളിലെ കുഴികള്‍ നികത്താനോ പൂര്‍ണമായും റീടാറിംഗ് ചെയ്യാനോ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം ടാര്‍വീപ്പകള്‍ നിരത്തിയത്.