കൊടുവള്ളിയില്‍ ഹസ്സന്‍കോയ വിഭാഗം പുതിയ സംഘടന രൂപവത്കരിച്ചു

Posted on: March 3, 2015 4:00 pm | Last updated: March 3, 2015 at 4:19 pm
SHARE

കൊടുവള്ളി: ടി നസിറുദ്ദീന്‍ പ്രസിഡന്റായ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളിയില്‍ പിളര്‍ന്നു.
ഒരു വിഭാഗം യോഗം ചേര്‍ന്ന് കെ ഹസ്സന്‍കോയ നേതൃത്വം നല്‍കുന്ന പുതിയ സംഘടനക്ക് രൂപം നല്‍കി. വ്യാപാരി വ്യവസായി കൊടുവള്ളി പഞ്ചായത്ത് കമ്മിറ്റി എന്നാണ് സംഘടന അറിയപ്പെടുന്നത്. വ്യാപാരി സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസിയ ഇബ്‌റാഹിം ഉദ്ഘാടനം ചെയ്തു. സി പി ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ ഹസ്സന്‍കോയ മെമ്പര്‍ഷിപ്പ് വിതരണം നടത്തി.
എ പി മജീദ്, കെ കെ എ ഖാദര്‍, പി സുനില്‍കുമാര്‍, കെ പി അബ്ദുര്‍റസാഖ്, എം പി സി നാസര്‍, കെ സുരേന്ദ്രന്‍, പി ആര്‍ മഹേഷ്, വേളാട്ട് അഹ്മദ്, ഒ പി ഐ കോയ, എന്‍ വി ആര്‍ മുഹമ്മദ്, സി കെ നാസിര്‍, ഒ പി റസാഖ്, ഒ കെ നജീബ്, പി ടി അബ്ദുര്‍റസാഖ് പ്രസംഗിച്ചു.
ഭാരവാഹികള്‍: സി പി ഫൈസല്‍ (പ്രസി.), ഒ പി റസാഖ്, സി കെ ഇബ്‌റാഹിം, കെ പി ഉമ്മര്‍, പി വി എസ് സ്വാദിഖ് (വൈ. പ്രസി.), ഒ കെ നജീബ് (ജന. സെക്ര.), കെ സി അബ്ദുസ്സമദ്, സി പി അബ്ദുര്‍റസാഖ്, ഖാദര്‍, നൂര്‍മുഹമ്മദ്, സി മൂസ്സ, എന്‍ ടി ഹനീഫ (സെക്ര.), പി ടി അബ്ദുര്‍റസാഖ് (ട്രഷറര്‍).