പാരമ്പര്യ മര്‍മ നാട്ടുവൈദ്യ സംഗമം നടത്തി

Posted on: March 3, 2015 4:00 pm | Last updated: March 3, 2015 at 4:18 pm
SHARE

മുക്കം: ഔഷധ സസ്യങ്ങളുടെ കൃഷി, സംരക്ഷണം, ശേഖരണം എന്നിവക്കായി സൊസൈറ്റി രൂപവത്കരിക്കുന്നതിന്റെ ഭാഗമായി മുക്കത്ത് ജില്ലയിലെ പാരമ്പര്യ മര്‍മ്മ, നാട്ടുവൈദ്യ സംഗമം നടത്തി. മുക്കം ഹൈലൈഫ് ആയുര്‍വേദ ആശുപത്രിയുടെ പത്താം വര്‍ഷികത്തിന്റെ ഭാഗമായാണ് സംഗമം നടത്തിയത്. എം മുഹമ്മദുണ്ണി മാസ്റ്ററുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വി കെ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ടി സൈത്ഫസല്‍, മുക്കം ഗ്രാമപഞ്ചായത്തംഗം പ്രജിത പ്രദീപ്, വി കുഞ്ഞാലി, ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, റഫീഖ് മാളിക, ജി അക്ബര്‍ പ്രസംഗിച്ചു. ഡോ. മുഹമ്മദ് ഫിര്‍ദൗസ്, അന്നമ്മ ദേവസ്യ വിഷയാവതരണം നടത്തി. ഹൈലൈഫ് എം ഡി. കെ ടി അബ്ദുല്ല ഗുരുക്കള്‍ സ്വാഗതം പറഞ്ഞു.