ആരാമ്പ്രം പുറ്റാള്‍കടവില്‍ മിനി സ്റ്റേഡിയം നിര്‍മാണം തുടങ്ങി

Posted on: March 3, 2015 4:00 pm | Last updated: March 3, 2015 at 4:17 pm
SHARE

കൊടുവള്ളി: മടവൂര്‍ പുള്ളിക്കോത്ത് പൂനൂര്‍ പുഴയോരത്തെ പുറ്റാള്‍ കടവില്‍ മിനി സ്റ്റേഡിയം നിര്‍മാണം ആരംഭിച്ചു. ജലസേചന വകുപ്പ് റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നനുവദിച്ച 13 ലക്ഷം രൂപ വിനിയോഗിച്ചാണ് മിനിസ്റ്റേഡിയം നിര്‍മിക്കുന്നത്. പൂനൂര്‍ പുഴയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള പുറ്റാള്‍ കടവിലെ അറുപത് സെന്റോളം പുറമ്പോക്ക് ഭൂമിയിലാണ് സ്റ്റേഡിയം. മടവൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നില്‍കിയ നിവേദനം പരിഗണിച്ചാണ് ഫണ്ടനുവദിച്ചത്.