Connect with us

Kozhikode

കൊടുവള്ളിയിലെ കെട്ടിട നികുതി വര്‍ധനക്കെതിരെ വ്യാപക പ്രതിഷേധം

Published

|

Last Updated

കൊടുവള്ളി: കൊടുവള്ളി ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി വന്‍ തോതില്‍ വര്‍ധിപ്പിച്ച നടപടിയില്‍ വ്യാപക ജനരോഷമുയരുന്നു. 35 ശതമാനം മുതല്‍ 60 ശതമാനം വരെ മാത്രമെ നികുതി വര്‍ധന നടപ്പാക്കിയിട്ടുള്ളൂവെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കൊച്ചുവീടുകള്‍ക്ക് പോലും ഇരുപതും മുപ്പതും ഇരട്ടി നികുതി വര്‍ധിപ്പിച്ചുകൊണ്ടാണ് നോട്ടീസ് ലഭിക്കുന്നത്. ഓടിട്ട ചെറിയ വീടിന് ഇതേവരെ വര്‍ഷത്തില്‍ 19 രൂപ അടച്ചിരുന്ന വ്യക്തിക്ക് 549 രൂപയടക്കുന്നതിനാണ് നോട്ടീസ് ലഭിച്ചത്. പട്ടിണിക്കര 8/717 നമ്പര്‍ വീട്ടില്‍ താമസിക്കുന്ന കൈതാപ്പറമ്പില്‍ മൂസ്സക്കാണ് 30 ഇരട്ടിയോളം വര്‍ധനയുള്ള നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടനേകം പേര്‍ക്ക് നികുതി കുത്തനെ വര്‍ധിപ്പിച്ചാണത്രെ കത്ത് ലഭിച്ചിരിക്കുന്നത്. കൊടുവള്ളി ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മുനിസിപ്പാലിറ്റിയായി മാറുന്നതോടെ നികുതി ഇനിയെത്ര വര്‍ധിക്കുമെന്നശങ്കയിലാണ് നാട്ടുകാര്‍.

Latest