Connect with us

Thrissur

കടപ്പുറം മത്സ്യഭവന്‍ അടഞ്ഞുകിടക്കുന്നു

Published

|

Last Updated

ചാവക്കാട്: മല്‍സ്യത്തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന കടപ്പുറം പഞ്ചായത്തില്‍ നിര്‍മിച്ച മല്‍സ്യഭവന്‍ അടഞ്ഞു കിടക്കുന്നു. നാലു ലക്ഷം രൂപ ചെലവിട്ട് അഞ്ചങ്ങാടി സ്‌കൂളിനടുത്ത് നിര്‍മിച്ച മല്‍സ്യഭവന്‍ 2002 മാര്‍ച്ച് ഒമ്പതിനാണ് ഉദ്ഘാടനം ചെയ്തത്.
വൈദ്യുതിയില്ലാത്തതാണ് മല്‍സ്യഭവന്‍ തുറക്കാന്‍ തടസമാവുന്നതെന്നായിരുന്നു ഫിഷറീസ് ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ വൈദ്യുതിയെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മല്‍സ്യഭവന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ കെട്ടിടത്തിനു ചുറ്റും ചെടികള്‍ വളര്‍ന്ന് ഇഴ ജന്തുക്കളുടെ ശല്ല്യവും ഏറിയിരിക്കുകയാണ്.
മല്‍സ്യത്തൊഴിലാളികളുടെ ഏറെ നാളത്തെ മുറവിളിക്കു ശേഷമാണ് മല്‍സ്യഭവന്‍ നിര്‍മാണം ആരംഭിച്ചത്. മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു നിര്‍മാണം. ഫിഷറീസ് വകുപ്പ്, മല്‍സ്യ ഫെഡ്, മല്‍സ്യത്തൊഴിലാളി ക്ഷേമനിനി ബോര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യവും മല്‍സ്യഭവന്‍ നിര്‍മാണത്തിലൂടെ അധികൃതര്‍ ലക്ഷ്യമാക്കിയിരുന്നു.
മല്‍സ്യഭവന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.