കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്നകാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

Posted on: March 3, 2015 4:03 pm | Last updated: March 4, 2015 at 12:26 pm
SHARE

oommenchandiന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിക്കു കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതു സംബന്ധിച്ചു പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്യാമെന്നു കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചതായും ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിധിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു കമ്പനികളുമായി ഈ മാസം ഒമ്പതിന് മുംബൈയില്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെണ്ടറില്‍ യോഗ്യത നേടിയ കമ്പനികളുമായാണ് ചര്‍ച്ച. കൂടിക്കാഴ്ചയില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മന്ത്രി കെ.ബാബുവും എംപിമാരായ ശശി തരൂര്‍, ആന്റോ ആന്റണി എന്നിവരും സംബന്ധിച്ചു.