Connect with us

National

എ കെ ആന്റണിയുടെയും കരസേനാമേധാവിയുടെയും സംഭാഷണം പാകിസ്ഥാന്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെയും അന്നത്തെ കരസേനാമേധാവി ബിക്രം സിങിന്റെയും സംഭാഷണം പാക് ചാരസംഘടന (ഐഎസ്‌ഐ) ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യാ പാക് അതിര്‍ത്തിയിലെ സൈനികവിന്യാസത്തെക്കുറിച്ച് ഇരുവരും നടത്തിയ ചര്‍ച്ചകള്‍ ചോര്‍ത്തിയ ഉന്നത സൈനിക ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ അന്ന് പ്രതിരോധമന്ത്രി ഉത്തരവിടുകയായിരുന്നു. എന്നാല്‍ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ എ കെ ആന്റണി തയ്യാറായില്ല.
പെട്രോളിയം, കല്‍ക്കരി മന്ത്രാലയങ്ങളില്‍ നിന്ന് രേഖകള്‍ ചോരുന്നതിന്റെ വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. 2014 ഫെബ്രുവരി 14ന് ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രതിരോധമന്ത്രാലയത്തില്‍ വെച്ച് രാവിലെ 11 മണിക്ക് അന്നത്തെ പ്രതിരോധ മന്ത്രി എ കെ ആന്റണിയും മുന്‍ കരസേനാമേധാവി ബിക്രം സിങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും പാക് അതിര്‍ത്തിപ്രദേശത്തെ സൈനികവിന്യാസം സംബന്ധിച്ചായിരുന്നു ചര്‍ച്ച. സൈനികവിന്യാസത്തില്‍ കാതലായ മാറ്റം വരുത്താനുളള തീരുമാനം വന്ന് മണിക്കൂറുകള്‍ക്കകം പാകിസ്ഥാനും സൈനികരെ പുനര്‍വിന്യസിച്ചു തുടങ്ങി. ഇതോടെ രഹസ്യമായി കൈമാറിയ വിവരം ചോര്‍ന്നുവെന്ന് വ്യക്തമായി. സൈനികരഹസ്യാന്വേഷണഏജന്‍സികള്‍ ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങി.