Connect with us

Kerala

ടിപി വധക്കേസ്: ഒളിവിലായ പ്രതി പിടിയില്‍

Published

|

Last Updated

കൊണ്ടോട്ടി: ടിപി വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി രാഹുല്‍ പിടിയില്‍. കേസിലെ ഇരുപത്തിനാലാം പ്രതിയാണ് രാഹുല്‍. ടിപി വധക്കേസില്‍ പ്രതിയായ ശേഷം രാഹുല്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്. ഗള്‍ഫിലേക്ക് കടന്ന ഇയാള്‍ ഇന്നാണ് തിരിച്ചെത്തിയത്.കൊലപാതകികള്‍ക്ക് മൊബൈല്‍ ഫോണും ആയുധങ്ങളും സംഘടിപ്പിച്ചു നല്‍കിയെന്നാണ് രാഹുലിനെതിരെയുള്ള കേസ്.

Latest