വാഹനങ്ങളില്‍ നിന്നും ഇന്ധന മോഷണം; ചേളാരി വിഭാഗം പ്രവര്‍ത്തകര്‍ പിടിയില്‍

Posted on: March 3, 2015 5:58 am | Last updated: March 3, 2015 at 10:59 am
SHARE

Petrol_robberyകോട്ടക്കല്‍: എസ് വൈ എസ് സമ്മേളനത്തിനെത്തിയവരുടെ ബൈക്കുകളില്‍ നിന്ന് എണ്ണ മോഷ്ടിക്കുന്നതിനിടെ രണ്ട് ചേളാരി സമസ്തയുടെ വിദ്യാര്‍ഥി വിഭാഗം പ്രവര്‍ത്തകരായ രണ്ട് പേര്‍ പിടിയിലായി. കൊണ്ടോട്ടി മുണ്ടക്കുളം സ്വദേശികളായ രണ്ട് പേരെയാണ് കോട്ടക്കല്‍ പോലീസ് പിടികൂടിയത്. നാലംഗ സംഘം എണ്ണ മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വളണ്ടിയര്‍മാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. പിടിയിലായവരെ രക്ഷപ്പെടുത്തുന്നതിനായി ചിലര്‍ എത്തിയതോടെയാണ് വളണ്ടിയര്‍മാര്‍ മോഷ്ടാക്കളെ പോലീസിലേല്‍പ്പിച്ചത്.
സുന്നി സമ്മേളനങ്ങളില്‍ സ്ഥിരമായി നേതാക്കളുടെയും പ്രവര്‍ത്തകരുടേയും വാഹനങ്ങളില്‍ നിന്നും എണ്ണ മോഷ്ടിക്കുന്ന സംഘത്തിലെ അംഗമാണിവരെന്ന് സംശയിക്കുന്നു. കഴിഞ്ഞമാസം ഒമ്പതിന് മുണ്ടകുളത്ത് നടത്തിയ സുന്നി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അബ്ദുല്‍ ഖാദിര്‍ കിണാശ്ശേരിയുടെ വാഹനത്തില്‍ നിന്നും എണ്ണമോഷ്ടിച്ചിരുന്നു. ഇതുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതേ സമയം പിടിയിലായവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. നിബന്ധനകള്‍ക്ക് വിധേയമായി പോലീസ് ഇവരെ വിട്ടയച്ചിട്ടുണ്ട്.