Connect with us

Kerala

കെ എസ് ആര്‍ ടി സി; ഈ മാസവും ശമ്പളം മുടങ്ങി

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ ഈ മാസവും ശമ്പളം മുടങ്ങി. ജീവനക്കാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ ശമ്പളം വിതരണം ചെയ്തു. അഞ്ച് വര്‍ക്‌ഷോപ്പുകള്‍ ഉള്‍പ്പടെ 22 യൂണിറ്റുകളിലാണ് ശമ്പളം മുടങ്ങിയത്.
മറ്റ് യൂണിറ്റുകള്‍ക്ക് നേരത്തെ ശമ്പളം നല്‍കിയിരുന്നു. എല്ലാ യൂണിറ്റുകള്‍ക്കും നല്‍കാനുള്ള ശമ്പളം മാനേജ്‌മെന്റ് ബാങ്കിലേക്ക് നല്‍കിയിരുന്നില്ല. ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിഇഎ (സി ഐ ടി യു) പ്രവര്‍ത്തകര്‍ സി എം ഡി ഓഫീസ് ഉപരോധിച്ചു. മറ്റ് ഡിപ്പോകളിലും പ്രതിഷേധ സമരം നടന്നു.പെന്‍ഷന്‍കാരുടെ കുടിശ്ശിക നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാത്തതിനാല്‍ ഉപരോധം രാത്രി വരെ നീണ്ടു. അതത് മാസത്തെ അവസാന പ്രവൃത്തിദിനത്തിലാണ് കെഎസ്ആര്‍ടിസിയില്‍ശമ്പളം നല്‍കാറ്. ഇതനുസരിച്ച് ശനിയാഴ്ച ശമ്പളം വിതരണം ചെയ്യേണ്ടതായിരുന്നു
പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍നിന്ന് വായ്പ എടുത്തിരുന്നെങ്കിലും ശമ്പളം നല്‍കാനാവശ്യമായ പണം ബാങ്കിന് നല്‍കാത്തതാണ് ശമ്പളം വൈകാനിടയാക്കിയതെന്ന് കെഎസ്ആര്‍ടിഇഎ ഭാരവാഹികള്‍ പറഞ്ഞു. നിലവില്‍ രണ്ട് മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ്. കഴിഞ്ഞ മാസവും ശമ്പളം വൈകിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 22ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നവംബര്‍, ഡിസംബര്‍ മാസത്തെ കുടിശ്ശിക പെന്‍ഷന്‍ ഫെബ്രുവരി 15നകം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പെന്‍ഷന്‍ നല്‍കാത്തതിനാല്‍ പെന്‍ഷന്‍കാരും സമരത്തിലാണ്.