ജി കാര്‍ത്തികേയന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Posted on: March 3, 2015 10:16 am | Last updated: March 4, 2015 at 12:25 pm
SHARE

G.KARTHIKEYANബംഗളൂരു: ബംഗളൂരുവിലെ എച്ച് സി ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. അദ്ദേഹത്തെ ഇന്നലെ കരള്‍ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. അത്യാധുനിക സങ്കേതിക വിദ്യയായ മോളിക്കുലാര്‍ അബ്‌സോര്‍ബന്റ് റീസര്‍ക്കുലേഷന്‍ സിസ്റ്റം എന്ന സംവിധാനമുപയോഗിച്ചായിരുന്നു ഡയാലിസിസ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി കെ ബാബു തുടങ്ങിയവര്‍ ഇന്നലെ ആശുപത്രിയിലെത്തി കാര്‍ത്തികേയനെ സന്ദര്‍ശിച്ചിരുന്നു. ഓങ്കോളജി വിഭാഗം ഐ സിയുവിലെ വെന്റിലേറ്ററിലാണ് കാര്‍ത്തികേയന്‍ ചികിത്സയില്‍ കഴിയുന്നത്.