സുപ്രധാന ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഡല്‍ഹിയില്‍

Posted on: March 3, 2015 10:01 am | Last updated: March 4, 2015 at 12:24 pm
SHARE

oommanchandy with modiന്യൂഡല്‍ഹി: വിവിധ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഫിഷറീസ് മന്ത്രി കെ ബാബുവും ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ഇരുവരും കൂടിക്കാഴ്ചകള്‍ നടത്തും. വിഴിഞ്ഞം പദ്ധതി സംബന്ധിച്ചും മീനാകുമാരി റിപ്പോര്‍ട്ടിലെ ആശങ്കള്‍ സംബന്ധിച്ചും ഇരുവരും കേന്ദ്ര ഷിപ്പിംഗ് മന്ത്രിയുമായും ചര്‍ച്ച ചെയ്യും. എയിംസ് സംബന്ധിച്ച ചര്‍ച്ചകളും ഇന്നുണ്ടാകും.

അതേസമയം, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രിക്ക് സമയം അനുവദിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.