ഐ സി സി ഇന്ത്യക്ക് അനുകൂലമായി പിച്ചൊരുക്കുന്നു : മുന്‍ പാക് താരം

Posted on: March 3, 2015 4:02 am | Last updated: March 3, 2015 at 12:03 am
SHARE

ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യയ്ക്ക് അനുകൂലമായ പിച്ചുകളൊരുക്കി ഐ സി സി സഹായിക്കുന്നുവെന്ന് ആരോപണം. പാക്കിസ്ഥാന്റെ മുന്‍ പേസ് ബൗളര്‍ സര്‍ഫ്രാസ് നവാസാണ് ഒരു ടി.വി.ഷോക്കിടെ ആരോപണമുന്നയിച്ചത്. ലോകകപ്പിന് മുമ്പ് നടന്ന ആസ്‌ത്രേലിയന്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീം നാണക്കേട് ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍, ലോകകപ്പില്‍ ഇത് കാണുന്നില്ല. പിച്ചില്‍ തിരിമറി നടത്തി ഐ സി സി ടീം ഇന്ത്യയെ സഹായിക്കുന്ന കാഴ്ചയാണ് ലോകകപ്പില്‍. അതേ സമയം പാക്കിസ്ഥാന് പരിചിതമില്ലാത്ത പിച്ചുകളാണ് ഇതുവരെ ഒരുക്കിയതെന്നും മുന്‍ താരം ആരോപിക്കുന്നു.