സാനിയ മിര്‍സ-മാര്‍ട്ടിന ഹിംജിസ് പുതിയ സഖ്യം

Posted on: March 3, 2015 4:01 am | Last updated: March 3, 2015 at 12:01 am
SHARE

ന്യൂഡല്‍ഹി: ടെന്നീസില്‍ ഇന്ത്യന്‍ അഭിമാനമായ സാനി മിര്‍സ കരിയറില്‍ കൂടുതല്‍ ഉയരങ്ങള്‍ ലക്ഷ്യമിട്ട് സ്വിറ്റ്‌സര്‍ലാന്‍ഡ് താരം മാര്‍ട്ടിന ഹിംജിസുമായി കൈകോര്‍ക്കുന്നു.
സീസണില്‍ ഡബിള്‍സ് പാട്ണറായിരുന്ന ചൈനീസ് തായ്‌പേയുടെ ഹെ സു വിയുമായി പിരിഞ്ഞ സാനിയ മുന്‍ ലോക ഒന്നാം നമ്പറായ മാര്‍ട്ടിന ഹിംജിസിനെ തന്റെ പുതിയ പാട്ണറായി സ്വീകരിച്ചു. 2013 ല്‍ സിംഗിള്‍സില്‍ നിന്ന് വിരമിച്ച ഹിംജിസ് ഡബിള്‍സില്‍ ശ്രദ്ധയൂന്നിയിരിക്കുകയാണ്. നിലവില്‍ ഏഴാം റാങ്കാണ്. ഈ വര്‍ഷം കളിച്ച നാല് ടൂര്‍ണമെന്റിലും നിരാശപ്പെട്ടതാണ് ചൈനീസ് തായ്‌പേയ് താരവുമായുള്ള കൂട്ട് അവസാനിപ്പിക്കാന്‍ സാനിയയെ പ്രേരിപ്പിച്ചത്. കഴിഞ്ഞാഴ്ച ദോഹയില്‍ റണ്ണേഴ്‌സപ്പായതാണ് മികച്ച നേട്ടം.