ദക്ഷിണേന്ത്യയിലാദ്യമായി ‘ബ്ലാക്‌റോസ്’ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലേഴ്‌സില്‍

Posted on: March 3, 2015 1:41 am | Last updated: March 2, 2015 at 11:43 pm
SHARE

Black_Rose-_News-_02-03-2015 copyകോഴിക്കോട്: ഡയമണ്ട് ആഭരണ രംഗത്ത് അത്യപൂര്‍വ ഡിസൈനായ ബ്ലാക്‌റോസ് ബ്രൂച് ദക്ഷിണേന്ത്യയില്‍ ആദ്യമായി ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ജ്വല്ലേഴ്‌സില്‍ വില്‍പ്പനക്കെത്തി. ടൈറ്റാനിയവും ഡയമണ്ടും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ഈ അപൂര്‍വ ആഭരണം, എടക്കരയില്‍ മാര്‍ച്ച് നാലിന് പ്രശസ്ത സിനിമാതാരം കരിഷ്മ കപൂര്‍ ഉദ്ഘാടനം ചെയ്യുന്ന ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ ബോബി ആന്‍ഡ് മറഡോണ ഗോള്‍ഡ് ഡയമണ്ട് ഷോറൂമില്‍ പ്രദര്‍ശിപ്പിക്കും. 25 ലക്ഷം രൂപയാണ് ഈ അപൂര്‍വ ആഭരണത്തിന്റെ വില. ശിശിരത്തില്‍ വിരിഞ്ഞ ബ്ലാക്‌റോസ് പുഷ്പത്തിന്റെ മാതൃകയില്‍ നിര്‍മിച്ച ഈ കരകൗശല വിസ്മയത്തിന്റെ ഇതളുകള്‍ ടൈറ്റാനിയം കൊണ്ടുള്ളവയാണ്.