Connect with us

International

ട്വിറ്റര്‍ ജീവനക്കാര്‍ക്ക് ഇസില്‍ ഭീഷണി

Published

|

Last Updated

ലണ്ടന്‍: തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഇന്റര്‍നെറ്റ് അക്കൗണ്ടുകള്‍ തടയാനുള്ള ട്വിറ്റര്‍ അധികൃതരുടെ തീരുമാനത്തിനെതിരെ തീവ്രവാദികള്‍ രംഗത്ത്. ട്വിറ്റര്‍ ജീവനക്കാരെ, പ്രത്യേകിച്ച് അതിന്റെ സഹസ്ഥാപകന്‍ ജാക് ഡോര്‍സിയെ വധിക്കുമെന്നാണ് ഇസില്‍ തീവ്രവാദികള്‍ മുഴക്കുന്ന ഭീഷണി. ഡോര്‍സിയുടെ മുഖം ഒരു ചുവന്ന വൃത്തത്തിനകത്താക്കിയായിരുന്നു ഭീഷണി ഉയര്‍ത്തുന്ന പോസ്റ്റര്‍ പുറത്തിറക്കിയത്. നിങ്ങള്‍ തങ്ങള്‍ക്ക് മേല്‍ ഉയര്‍ത്തുന്ന സാങ്കല്‍പിക യുദ്ധം യഥാര്‍ഥ യുദ്ധത്തിന് കാരണമാകുമെന്ന് ഇസില്‍ അനുകൂല ഭീകര സംഘടന ഭീഷണി മുഴക്കി. നിങ്ങള്‍ തുടങ്ങിയത് ഒരു പരാജയപ്പെട്ട സമരമാണ്. ഞങ്ങള്‍ തുടക്കത്തിലേ പറയുന്നു, ഇത് താങ്കളുടെ യുദ്ധമല്ല. പക്ഷേ നിങ്ങള്‍ക്കത് മനസ്സിലാകുന്നില്ല. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് തടയാനുള്ള നടപടിയിലാണ് താങ്കള്‍. പക്ഷെ ഞങ്ങള്‍ എപ്പോഴും തിരിച്ച് വരുമെന്നും ഐ എസ് അയച്ച സന്ദേശത്തില്‍ പറയുന്നു.

Latest