Connect with us

International

അലെപ്പോയിലെ വെടിനിര്‍ത്തല്‍ കരാര്‍ വിമതര്‍ തള്ളി

Published

|

Last Updated

ദമസ്‌കസ്: തെക്കന്‍ നഗരമായ അലെപ്പോയില്‍ യു എന്‍ സ്ഥാനപതി സ്റ്റഫാന്‍ മിസ്തുറ പ്രഖ്യാപിച്ച താത്കാലിക വെടി നിര്‍ത്തല്‍ സിറിയന്‍ വിമത സേന തള്ളി. സിറിയന്‍ പ്രസിഡന്റ് ബശാറുല്‍അസദിനെയും അദ്ദേഹത്തിന്റെ സര്‍ക്കാറിനെയും ഒഴിച്ചു നിറുത്തിയുള്ള, സിറിയന്‍ പ്രതിസന്ധികള്‍ക്ക് സമഗ്രമായ പരിഹരം യു എന്‍ സ്ഥാനപതി നിര്‍ദേശിക്കുന്നതു വരെ അദ്ദേഹവമായി ചര്‍ച്ച ചെയ്യാന്‍ ഒരുക്കമല്ലെന്ന് അലെപ്പോയില്‍ പുതുതായി രൂപം കൊണ്ട റവല്യൂഷനറി കൗണ്‍സില്‍ അറിയിച്ചു. നമ്മുടെ നാടിനെ നശിപ്പിച്ച, ജനങ്ങളെ കൊന്ന, ആളുകള്‍ നാടു വിട്ടു പോകാന്‍ കാരണക്കാരനായ ഒരാളുമായി ഒരു വ്യവസ്ഥക്കും തങ്ങള്‍ ഒരുക്കമല്ലെന്ന് റവല്യൂഷനറി കൗണ്‍സില്‍ പ്രതിനിധി അസദ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ അലെപ്പോ, നിരവധി രാജ്യങ്ങളുടെ പിന്തുണയുള്ള സൈന്യങ്ങളുടെ വിളയാട്ടത്തിലായിരുന്നു. ഇതിനെല്ലാം പിന്തുണ നല്‍കിയവരില്‍പ്പെട്ട ഒരാളുടെ പദ്ധതികളെ നമ്മെളെന്തിനാണ് അംഗീകരിക്കുന്നതെന്ന് റവല്യൂഷനറി കൗണ്‍സില്‍ പ്രതിനിധി ചോദിച്ചു.
ബശാറുല്‍ അസദിന്റെയും അദ്ദേഹത്തിന്റെ മുഖ്യ ഉദ്യോഗസ്ഥന്റെയും പുറത്താകല്‍ വഴി നടത്തുന്ന സിറിയയുടെ നാടകത്തിന് സമഗ്രമായ പരിഹാരം കാണാതെ സ്റ്റഫാന്‍ മിസ്തുറയുമായുള്ള ചര്‍ച്ചകള്‍ക്ക് റവല്യൂഷനറി കൗണ്‍സില്‍ സമ്മതിക്കുകയില്ലെന്ന് റവല്യൂഷനറി കൗണ്‍സില്‍ പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു. രാജ്യം മുഴുവനില്ലാതെ അലപ്പോയില്‍ മാത്രം നിലനില്‍ക്കുന്ന വെടി നിര്‍ത്തലിനെ വിമതര്‍ ചോദ്യം ചെയ്തു.
ദറയിലെയും ഗുട്ടയിലെയും ഹോംസിലെയും മറ്റു സിറിയന്‍ പ്രവിശ്യകളിലെയും തങ്ങളുടെ സഹോദരങ്ങളുടെ രക്തം അലെപ്പോയിലെ ജനങ്ങളുടെ രക്തത്തേക്കാള്‍ പ്രാധാന്യം കുറയുന്നില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.