എസ് എസ് എഫ് തമിഴ്‌നാട് സംസ്ഥാന ഭാരവാഹികള്‍

Posted on: March 3, 2015 12:13 am | Last updated: March 3, 2015 at 12:25 am
SHARE

ssf flagഊട്ടി: എസ് എസ് എഫ് തമിഴ്‌നാട് സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായി ഹാരിസ് സഖാഫി സേലം (പ്രസി.), ശബീര്‍ കോയമ്പത്തൂര്‍ (ജന. സെക്ര.), പി ഹംസ ചെന്നൈ (ട്രഷ.), സിദ്ദീഖ് നിസാമി ഊട്ടി (വൈ. പ്രസി.), ഷാജഹാന്‍ ഇംദാദി തിരിപ്പൂര്‍ (ഡപ്യുട്ടി പ്രസി.,) മൊയ്തീന്‍ സഖാഫി (അസി. പ്രസി.), അബൂത്വാഹിര്‍ നിസാമി (സെക്ര.), കമാലുദ്ദീന്‍ സഖാഫി കന്യാകുമാരി (ഡപ്യുട്ടി സെക്ര.), സ്വാദിഖ് ഊട്ടി (അസി. സെക്ര.) അബ്ദുല്‍ മുത്തലിബ് (അസോ. സെക്ര.) അബ്ദുല്‍ ഖാദിര്‍ ബാഫിഖ് കായല്‍പട്ടണം (ക്യാമ്പസ് സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. അഖിലേന്ത്യാ സെക്രട്ടറി ബശീര്‍ ചെല്ലക്കൊടി തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. നിസാമുദ്ദീന്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ഹകീം ഇംദാദി ഉദ്ഘാടനം ചെയ്തു. ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍ പ്രസംഗിച്ചു.