സുഹ്‌റാബുദ്ദീന്‍ വധം: എ ഡി ജി പിയെ കുറ്റവിമുക്തയാക്കി

Posted on: March 3, 2015 2:00 am | Last updated: March 2, 2015 at 11:01 pm
SHARE

മുംബൈ: സുഹ്‌റാബുദ്ദീന്‍ ശൈഖ്, തുള്‍സി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ഗുജറാത്ത് പോലീസ് അഡീഷനില്‍ ഡയറക്ടര്‍ ജനറല്‍ ഗീതാ ജോഹ്‌രിക്കെതിരായ കുറ്റാരോപണങ്ങള്‍ പ്രത്യേക സി ബി ഐ കോടതി റദ്ദാക്കി. അവരെ വിചാരണ ചെയ്യാന്‍ നിയമപരമായ അനുമതി ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രത്യേക സി ബി ഐ ജഡ്ജി എം ബി ഗോസാവി കുറ്റം റദ്ദാക്കിയത്. ഇതേ കേസില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കതാരിയ, രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി വിമല്‍ പാട്‌നി, ഗുജറാത്ത് പോലീസ് മുന്‍ മേധാവി പി സി പാണ്ഡേ എന്നിവരെ മുമ്പ് കുറ്റവിമുക്തരാക്കിയിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗീതാ ജോഹ്‌രി അന്വേഷണം വൈകിപ്പിച്ചുവെന്നും കേസ് രേഖകളില്‍ ചിലത് നശിപ്പിച്ചുവെന്നുമായിരുന്നു സി ബി ഐ കേസ്.