ഇന്ത്യന്‍ മുസ്‌ലിംകള്‍ സുരക്ഷിതര്‍: ആദിത്യനാഥ്‌

Posted on: March 2, 2015 10:55 pm | Last updated: March 2, 2015 at 10:55 pm
SHARE

news-muslims-are-more-safe-in-india-rather-then-other-countries-said-yogi-adityanath-1-11257-11257-yogi-adityanath-1ഹുബ്ബള്ളി: ലോകത്തവിടത്തേക്കാളും ഇന്ത്യന്‍ മുസ്‌ലിംകള്‍ സുരക്ഷിതരാണെന്ന് ബി ജെ പി. എം പി യോഗി ആദിത്യനാഥ്. ഭൂരിപക്ഷം സമുദായം പ്രകൃത്യാ സ്വതന്ത്രചിന്താഗതിക്കാരാണെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.
ഹിന്ദുക്കള്‍ ഉദാരമതികളാണ്. അതിനാല്‍ രാജ്യവും അങ്ങനെതന്നെ. ലോകത്തെ മറ്റെവിടത്തേക്കാളും മുസ്‌ലിംകള്‍ ഇന്ത്യയില്‍ സുരക്ഷിതരാണ്. ഹുബ്ബള്ളിയില്‍ നടന്ന വിരാട് ഹിന്ദു സാമവേശില്‍ സംസാരിക്കുകയായിരുന്നു യോഗി. ദരിദ്രര്‍ക്ക് സേവനം ചെയ്ത് മതപരിവര്‍ത്തനം നടത്തുന്നത് തെറ്റാണെന്ന് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവതിന്റെ മദര്‍ തെരേസയെ കുറിച്ചുള്ള പരാമര്‍ശത്തെ പിന്തുണച്ച് ആദിത്യനാഥ് പറഞ്ഞു. വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് ബെംഗളുരുവില്‍ പ്രവേശം നിഷേധിച്ചത് തെറ്റായ തീരുമാനമായിരുന്നു. ആദിത്യ നാഥ് കൂട്ടിച്ചേര്‍ത്തു.