തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്ന ബജറ്റ്: സുധേഷ് ഗിരിയന്‍

Posted on: March 2, 2015 8:00 pm | Last updated: March 2, 2015 at 8:24 pm
SHARE

ദുബൈ: രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റെന്ന് എക്‌സ്പ്രസ് മണി സി ഒ ഒ സുധേഷ് ഗിരിയന്‍ അഭിപ്രായപ്പെട്ടു. 25 വയസിന് താഴെ പ്രായമുള്ളവര്‍ക്കാവും ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുക. ആര്‍ജിച്ച അറിവുകള്‍ മിനുക്കിയെടുക്കുന്ന യുവാക്കളെ സംബന്ധിച്ചിടത്തോളം നാളിതുവരെ ഇല്ലാത്ത അവസരങ്ങളാവും ഉണ്ടാവുക. ഇത് രാജ്യത്തും പുറത്തും ജോലി സാധ്യത വര്‍ധിപ്പിക്കുന്നത് കൂടിയാണ്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ മുന്നേറ്റമുണ്ടാവുന്നതിനൊപ്പം പ്രവാസി സമൂഹത്തിന് കൂടുതല്‍ പണം സമ്പാദിക്കാനും നാട്ടിലേക്ക് അയക്കാനും ബജറ്റ് ഇടയാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.