Connect with us

Gulf

അബുദാബിയില്‍ ശോഭനയുടെ നൃത്തവിസ്മയം

Published

|

Last Updated

അബുദാബി: കല അബുദാബി സംഘടിപ്പിച്ച കലാഞ്ജലി 2015 ന്റെ ഭാഗമായി ശോഭന അവതരിപ്പിച്ച നൃത്തനാടകമായ “കൃഷ്ണ” ശ്രദ്ധേയമായി. എല്‍ ഇ ഡി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ശോഭനയും പതിനേഴോളം സഹപ്രവര്‍ത്തകരുമടങ്ങുന്ന സംഘം കൃഷ്ണ അരങ്ങില്‍ എത്തച്ചത്. കൃഷ്ണന്റെ ജനനം മുതല്‍ മരണം വരെയുള്ള കാലഘട്ടവും സംഭവവികാസങ്ങളും മഹാഭാരത യുദ്ധവുമെല്ലാം രണ്ടര മണിക്കൂറുകൊണ്ടാണ് സംഘം അവതരിപ്പിച്ചത്. അവതരണം മുഴുവന്‍ ഇംഗ്ലീഷിലായതിനാല്‍ പല നാടുകളില്‍ നിന്നെത്തിയവര്‍ക്കും പരിപാടി ആസ്വാദ്യമായി.
ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം കലാഞ്ജലി 2015 ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കല പ്രസിഡന്റ് വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ഐ എസ് സി, മലയാളി സമാജം, കെ എസ് സി പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു. ഐ എസ് സിയുടെ നിയുക്ത പ്രസിഡന്റ് രമേശ് പണിക്കര്‍ ആശംസ പ്രസംഗം നടത്തി. കലയുടെ ഉപഹാരം ഷഫീന യൂസഫലി ശോഭനക്ക് സമ്മാനിച്ചു. സമാജം കലാതിലകപ്പട്ടം ചൂടിയ ഗോപിക ദിനേശിന് ശോഭന മൊമെന്റൊ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ബിജു കിഴക്കനേല സ്വാഗതവും ട്രഷറര്‍ പ്രശാന്ത് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Latest