Connect with us

Malappuram

രാമനാട്ടുകരയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Published

|

Last Updated

രാമനാട്ടുകര; രാമനാട്ടുകര ബൈപ്പാസ് നിസരി ജംഗ്ഷനില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികന്‍ കക്കോവ് കോട്ടുപാടം പാറക്കണ്ടി അബ്ദുറഹ്മാന്‍(50)ആണ് മരിച്ചത്. വേങ്ങരയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അബ്ദുറഹ്മാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സജീവ സുന്നി പ്രവര്‍ത്തകനും കക്കോവ് ദാറുല്‍ ഹികം സുന്നി മദ്രസ കമ്മിറ്റി മെമ്പറുമായിരുന്നു.

---- facebook comment plugin here -----

Latest