സന്തോഷ് ട്രോഫി:നസ്‌റുദ്ദീന്റെ മികവില്‍ ഗോവയക്കെതിരെ കേരളത്തിന് ജയം

Posted on: March 2, 2015 7:03 pm | Last updated: March 3, 2015 at 12:00 am
SHARE

nasrudheenജലന്ധര്‍(പഞ്ചാബ്): സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം. ആദ്യമത്സരത്തില്‍ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം മറികടന്നത്. നസറുദീനാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്. ദേശീയ ഗെയിംസിന്റെ ലീഗ് റൗണ്ടില്‍ ഗോവയോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരമായി ഈ ജയം.
കരുത്തരായ ടീമുകള്‍ അടങ്ങുന്ന ‘ബി’ ഗ്രൂപ്പിലാണ് കേരളം കളിക്കുന്നത്. വി.വി. സുര്‍ജിത്താണ് കേരളത്തെ നയിച്ചത്. പി.കെ. രാജീവാണ് കേരളത്തിന്റെ പരിശീലകന്‍.
ഗ്രൂപ്പ് ‘എ’യില്‍ അസം, മഹാരാഷ്ട്ര, പഞ്ചാബ്, സര്‍വീസസ്, പശ്ചിമബംഗാള്‍ ടീമുകളും ‘ബി’ ഗ്രൂപ്പില്‍ കേരളം, ഡല്‍ഹി, ഗോവ, മിസോറം, റെയില്‍വേസ് ടീമുകളുമാണുള്ളത്. ‘എ’ ഗ്രൂപ്പ് മത്സരങ്ങള്‍ ലുധിയാനയിലെ ഗുരുനാനാക് സ്‌റ്റേഡിയത്തിലും ‘ബി’ ഗ്രൂപ്പ് മത്സരങ്ങള്‍ ജലന്ധര്‍ ഗുരു ഗോബിന്ദ് സിംഗ് സ്‌റ്റേഡിയത്തിലുമാണ്. മാര്‍ച്ച് 13ന് സെമിഫൈനലുകളും 15ന് ഫൈനലും നടക്കും. രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് കൂടുതല്‍ പോയന്റ് ലഭിക്കുന്ന രണ്ട് ടീമുകള്‍ വീതമാണ് സെമിയില്‍ മത്സരിക്കുക.
സന്തോഷ് ട്രോഫി നേടുന്ന ടീമിന് അഞ്ച് ലക്ഷവും റണ്ണറപ്പിന് രണ്ട് ലക്ഷവും കാഷ് അവാര്‍ഡും ലഭിക്കും.