നേട്ടത്തില്‍ സന്തോഷിക്കുന്നതായി ടി സി മാത്യു

Posted on: March 2, 2015 6:35 pm | Last updated: March 2, 2015 at 10:31 pm
SHARE

tc mathew1മുംബൈ: ബിസിസിഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടന്നു ടി.സി. മാത്യു. പുതിയ പദവി കേരള ക്രിക്കറ്റിന്റെ വളര്‍ച്ചക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയെ ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. മറ്റാരും നാമനിര്‍ദേശം നല്‍കാത്തതിനെ തുടര്‍ന്ന് ഏകകണ്ഠമായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അനുരാഗ് താക്കൂര്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി അനിരുദ്ധ് ചൗധരിയേയും തിരഞ്ഞെടുത്തു.