അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരെ മാറ്റി

Posted on: March 2, 2015 3:25 pm | Last updated: March 2, 2015 at 10:30 pm
SHARE

congressന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരെ മാറ്റി കോണ്‍ഗ്രസില്‍ അഴിച്ചുപണി. ഡല്‍ഹിയില്‍ അജയ് മാക്കനെ പ്രസിഡന്റാക്കി. മഹാരാഷ്ട്രയില്‍ അശോക് ചവാന്‍, ജമ്മു കാശ്മീരില്‍ ഗുലാം അഹമ്മദ് മിര്‍, ഗുജറാത്തില്‍ ഭരത് സിന്‍ സോളങ്കി, തെലങ്കാനില്‍ ഉത്തം റെഡ്ഡി എന്നിവരെയാണ് പുതിയ പിസിസി അധ്യക്ഷന്‍മാരായി നിയോഗിച്ചത്.
എഐസിസി സെക്രട്ടറി സഞ്ജയ് നിരുപത്തെ മുംബൈ റിജ്യേണല്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി നിയോഗിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് മാറി നില്‍ക്കെയാണ് പുതിയ സംസ്ഥാന അധ്യക്ഷന്‍മാരുടെ നിയമനം.