വിമാന യാത്രക്കിടെ മലയാളി ദമ്പതികളുടെ കുട്ടി മരിച്ചു

Posted on: March 2, 2015 1:42 pm | Last updated: March 2, 2015 at 10:30 pm
SHARE

അബൂദബി: വിമാന യാത്രക്കിടെ മലയാളി ദമ്പതികളുടെ ഒന്നര വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. തൃശൂരില്‍ തൃപ്പയാറിനടുത്ത് കീഴ്പുള്ളിക്കര സ്വദേശികളായ ബിനോയ്-അശ്വനി ദമ്പതികളുടെ മകള്‍ ഋഷിപ്രിയയാണ് മരിച്ചത്. കൊച്ചിയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പോകുകയായിരുന്ന ഗള്‍ഫ് എയര്‍ വിമാനത്തില്‍ വച്ചായിരുന്നു മരണം. സംഭവത്തെ തുടര്‍ന്ന് വിമാനം അബൂദബിയില്‍ ഇറക്കി.