Connect with us

Ongoing News

ജഗ്‌മോഹന്‍ ഡാല്‍മിയ ബിസിസിഐ പ്രസിഡന്റ്

Published

|

Last Updated

ചെന്നൈ: ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയെ ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. മറ്റാരും നാമനിര്‍ദേശം നല്‍കാത്തതിനെ തുടര്‍ന്ന് ഏകകണ്ഠമായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അനുരാഗ് താക്കൂര്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ട്രഷററായി അനിരുദ്ധ് ചൗധരിയേയും തിരഞ്ഞെടുത്തു. മലയാളിയായ ടി സി മാത്യു അഞ്ച് വൈസ് പ്രസിഡന്റുമാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.
ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബിസിസിഐ മുന്‍അധ്യക്ഷന്‍ ശ്രീനിവാസന്‍ പക്ഷത്ത് നിന്നുള്ളവരാണ് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. ശ്രീനിവാസന്‍ ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമയായതിനാലാണ് ഇത്. ഏതെങ്കിലും ഒരു സ്ഥാനം മാത്രം വഹിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി ശ്രീനിവാസനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ശ്രീനിവാസന്‍ തന്നെ പിന്തുണക്കുന്നവരെ ബിസിസഐ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ചരടുവലി നടത്തിയത്. ഇത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറായി നിന്നിരുന്ന ശരദ് പവാറിന് തിരിച്ചടിയായി. പവാര്‍ നോമിനിയായ രവി സാവന്തിനെ 14നെതിരെ 16 വോട്ട് നേടിയാണ് ടി സി മാത്യു തോല്‍പ്പിച്ചത്.