തുര്‍ക്കി സാഹിത്യകാരന്‍ യാസര്‍ കമാല്‍ അന്തരിച്ചു

Posted on: March 2, 2015 12:02 am | Last updated: March 2, 2015 at 11:37 am
SHARE

അങ്കാറ: പ്രസിദ്ധ തുര്‍ക്കി സാഹിത്യകാരന്‍ യാസര്‍ കമാല്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. സാഹിത്യ നോബേലിന് നിര്‍ദേശിക്കപ്പെട്ട ആദ്യ തുര്‍ക്കി എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ നിരവധി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
1955ല്‍ പ്രസിദ്ധീകരിച്ച ആദ്യനോവലിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ചു. അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 40 വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.