ഡീസല്‍ വിലകുറഞ്ഞിട്ടും കെ എസ് ആര്‍ ടി സി നഷ്ടത്തില്‍ തന്നെ

Posted on: March 2, 2015 11:17 am | Last updated: March 2, 2015 at 11:17 am
SHARE

ksrtcപാലക്കാട്:ഡീസല്‍ വില കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് സ്വകാര്യ ബസ് സര്‍വീസുകള്‍ ലാ’ത്തിലേക്ക് കുതിക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് മാത്രം നഷ്ടത്തിന്റെ കണക്കുകള്‍. കാലപ്പഴക്കമുള്ളതും കേടായതുമായ ബസുകളും മാനേജ്‌മെന്റിന്റെ പിടിപ്പുകേടുമാണ് അനുകൂല സാഹചര്യത്തിലും കെഎസ്ആര്‍ടിസിക്ക് ഈ ദുര്‍ഗതി വരുത്തുന്നത്. വരവിനുസരിച്ച് ചെലവ് നിയന്ത്രിക്കുന്നതില്‍ മാനേജ്‌മെന്റ് പൂര്‍ണ പരാജയവുമാണ്. 2014 ആഗസ്ത് 31ന് 63. 32രൂപയായിരുന്ന ഡീസലിന്റെ വില ഇപ്പോള്‍ 501 രൂപയാണ്. ആറു മാസത്തിനിടെ 12. 41രൂപയുടെ കുറവുണ്ടായി. ഈ കുറവിനുസരിച്ച് യാത്രാക്കൂലി കുറച്ചിട്ടില്ല. എന്നിട്ടും വരുമാനവര്‍ധനയില്‍ ഈ ലാഭം പ്രതിഫലിക്കുന്നില്ല. ജില്ലയിലെ വിവിധ ഡിപ്പോകളില്‍നിന്നായി പ്രതിദിനം 193 സര്‍വീസുകളുണ്ട്. ഈ സര്‍വീസുകള്‍ക്കെല്ലാംകൂടി 17,074 ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്. നിലവിലെ കണക്കുപ്രകാരം 8,69,237.34രൂപ വേണം. എന്നാല്‍, ആറുമാസംമുമ്പ് 10,81,125. 68രൂപ വേണമായിരുന്നു. പ്രതിദിനം 2,11,888. —68 രൂപയുടെ വ്യത്യാസമുണ്ട്. ഒരുമാസം മുമ്പാകട്ടെ ഡീസല്‍വില 57. 53രൂപയായിരുന്നു. മൈസൂരുവില്‍നിന്നാണ് കമ്പനി ജില്ലയിലേക്ക് നേരിട്ട് ഡീസലെത്തിക്കുന്നത്. ഇതിനായി 47.10രൂപ ഈടാക്കുന്നു. അതുവഴിയും കെഎസ്ആര്‍ടിസിക്ക് തുക ലാഭിക്കാമെങ്കിലും അതൊന്നും ഗുണകരമാകുന്നില്ല. പാലക്കാട് ഡിപ്പോയില്‍നിന്ന് വടക്കഞ്ചേരി ഡിപ്പോയിലെ 20 ബസുകള്‍ക്കും പുറമേനിന്നുള്ള 17 ബസുകളുമടക്കം 150 ബസുകള്‍ക്ക് ഡീസല്‍ അടിക്കുന്നുണ്ട്. മൊത്തം 10,174 ലിറ്റര്‍ ഡീസലിന്റെ ആവശ്യമുണ്ട്.
ചിറ്റൂര്‍ ഡിപ്പോയിലെ 37 ബസ് സര്‍വീസുകള്‍ക്ക് 3,600ലിറ്ററും മണ്ണാര്‍ക്കാട്ടെ 37സര്‍വീസുകള്‍ക്ക് 3,300ലിറ്ററും ഡീസല്‍ വേണം.
കാലപ്പഴക്കമുള്ള ബസുകളും കട്ടപ്പുറത്തെ ബസുകളും കെഎസ്ആര്‍ടിസിക്ക് ഉണ്ടാക്കുന്നത് വന്‍ നഷ്ടമാണ്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നവ ഉള്‍പ്പെടെ ജില്ലയിലെ ബസുകള്‍ മിക്കവയും കാലപ്പഴക്കംചെന്നവയാണ്. അതുകൊണ്ടുതന്നെ കേടായി വഴിയില്‍ കിടക്കുന്നത് പതിവു സംഭവമാണ്.