വേനല്‍ കനക്കുന്നു. നെല്ലറയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

Posted on: March 2, 2015 11:13 am | Last updated: March 2, 2015 at 11:13 am
SHARE

പാലക്കാട്: ഭൂഗര്‍’ജലം കൂടുതലുണ്ടെന്ന് വകുപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇനിയും വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ ഇത്തവണ കുടിവെള്ളം ക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞവര്‍ഷം പാലക്കാട്ട് 8.8 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. കേരളത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ 22.8 മി.മീ. മഴയാണ് ജനുവരി മുതല്‍ ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 6.6 മി.മീ. മാത്രമാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇതുവരെ വേനല്‍ മഴ ഒരു തുള്ളിപോലും ലഭിച്ചിട്ടില്ല. ഇത്തവണ കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്. 4.3 മി.മീ എന്നത് ഇത്തവണ 5 മി മീ ലഭിച്ചു.നദികളിലും കിണറുകളിലും അത്യാവശ്യത്തിന് വെള്ളമുണ്ടെങ്കിലും ചൂട് കൂടുതോടുകൂടി ജലലഭ്യത കുറയും. കഴിഞ്ഞദിവസം മുണ്ടൂര്‍ ഐ ആര്‍ ടി സി യില്‍ രേഖപ്പെടുത്തയ ചൂട് 38.5 ആണ്.

അത് ഇന്നലെ 37 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് 39.5 ആയിരുന്നു താപനില. വേനല്‍മഴയുടെ ലഭ്യത കുറഞ്ഞാല്‍ കുടിവെള്ളക്ഷാമവും സൂര്യതാപത്തിന്റെ കാഠിന്യവും ഏറുമെന്നാണ് കാലാവസ്ഥാനിരീക്ഷണം.അട്ടപ്പാടിയില്‍ പുതൂര്‍, ഷോളയൂര്‍, കിഴക്കന്‍ അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഭവാനി, വരതാര്‍, ശിരുവാണി പുഴകളില്‍ പേരിന് മാത്രമേ വെള്ളം അവശേഷിക്കുന്നുള്ളൂ. ചൂട് കടുക്കുന്നതോടെ ഇതും വറ്റിവരളുന്ന സ്ഥിതിയിലാണ്. കഴിഞ്ഞവര്‍ഷം ഈ പുഴകള്‍ വറ്റി വരണ്ട് ആദിവാസികളടക്കം കുടിവെള്ളത്തിന് മൈലുകള്‍ താണ്ടിയാണ് പരിഹാരം കണ്ടത്. ശിവരാത്രി കഴിഞ്ഞതോടെ തണുപ്പ് മാറി. മലകള്‍ ഉണങ്ങി. അട്ടപ്പാടി, കുന്നന്‍ചാള പ്രദേശങ്ങളില്‍ കഴിഞ്ഞയാഴ്ചയുണ്ടായ തീപിടുത്തത്തില്‍ 40 ഹെക്ടറോളം വനമേഖലയും 10 ഏക്കറോളം ഔഷധത്തോട്ടവും കത്തിനശിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയോടെ വനമേഖലയില്‍ ഫയര്‍ബെല്‍ട്ട് ഇടുകയും ഫയര്‍ വാച്ചര്‍മരുടെ സേവനവും ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഒരു നടപടിയും ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.സംസ്ഥാനത്ത് ഏറ്റവുമധികം ഡാമുകള്ളത് പാലക്കാട് ജില്ലയിലാണ്. പ്രധാ ഡാമായ മലമ്പുഴയില്‍ നിന്നുള്ള വെള്ളമാണ് കാര്‍ഷിക ആവശ്യത്തിനും വേനല്‍ക്കാലത്ത് കുടിവെള്ളത്തിനുമായി ഉപയോഗിക്കുന്നത്.
രണ്ടാം വിളക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാക്കിക്കഴിഞ്ഞു. മലമ്പുഴ ഡാമിന്റെ ആകെ ശേഷി 236.69 ക്യുബിക് മീറ്ററും പൊക്കം 115.66 മീറ്ററുമാണ്. ഇപ്പോഴത്തെ അളവ് 104.79 മീറ്ററും വെള്ളത്തിന്റെ അളവ് 50.9946 ക്യൂബിക്കുമാണ്. എന്നാല്‍ ഇത് കഴിഞ്ഞവര്‍ഷം ഫെബ്രുവരി മാസത്തേക്കാള്‍ കൂടുതലാണ്.
പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളില്‍ കഴിഞ്ഞവര്‍ഷത്തേതിനെക്കാള്‍ കൂടുതല്‍ ജലം സംഭരണിയിലുണ്ട്.ആശങ്കയിലാഴ്ത്തുന്നു. തെങ്ങ്, വാഴ തുടങ്ങിയവയെ ഇത് പ്രതികൂലമായി ബാധിക്കും.ഇതിന് പുറമെചൂട് കനത്തതോടെ സൂര്യാഘാതഭീഷണിയും നിലനില്‍ക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ ജില്ലയിലെ വിവിധഭാഗങ്ങളിലായി മൂന്നോളം പേര്‍ക്ക് സൂര്യാഘാതമേറ്റു. വേനല്‍കനത്തതോടെ ഇനിയും സൂര്യാഘാതമുണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങള്‍