264 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

Posted on: March 2, 2015 10:56 am | Last updated: March 2, 2015 at 10:56 am
SHARE

നാദാപുരം: മാഹിയില്‍ നിന്ന് ഒട്ടോയില്‍ കടത്തുകയായിരുന്ന 264 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. കാസര്‍ക്കോട് മടിക്കൈ സ്വദേശി നാരാവീട്ടില്‍ ബിജു(31)നെയാണ് നാദാപുരം എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഷാഡോ എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാദാപുരം പെരിങ്ങത്തൂര്‍ സംസ്ഥാനപാതയില്‍ കായപ്പനിച്ചിയില്‍ വെച്ച് വാഹന പരിശോധനക്കിടെ കെ എല്‍ 60 ഡി 7079 നമ്പര്‍ ഒട്ടോയില്‍ കടത്തുകയായിരുന്ന മദ്യമാണ് പിടികൂടിയത്. ഒട്ടോയുടെ സീറ്റിന് പിന്നിലുള്ള പ്ലാറ്റ് ഫോമില്‍ 13 കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ഒട്ടോ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രവന്റീവ് ഓഫീസര്‍ പി സദാശിവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാഗേഷ് ബാബു, ഷിരാജ് കെ സുഭാഷ് ചന്ദ്രന്‍, എന്‍ എസ് സുബീഷ്, എന്‍ കെ ഷിജില്‍കുമാര്‍, ഡ്രൈവര്‍ പ്രജീഷ് സംഘത്തിലുണ്ടായിരുന്നു.