എഎപിയില്‍ ഭിന്നതയില്ലെന്ന് യോഗേന്ദ്ര യാദവ്

Posted on: March 2, 2015 10:30 am | Last updated: March 2, 2015 at 10:30 pm
SHARE

yogendra yadavന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്തകളെ മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് തള്ളി. ഇത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. തരംതാണ രാഷ്ട്രീയം തങ്ങള്‍ക്കിടയില്‍ വരില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രശാന്ത് ഭൂഷണേയും എന്നേയും ചേര്‍ത്ത് പല കഥകളും ആരോപണങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ ചിരിയും സങ്കടവും തോന്നാറുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഭാവനാസമ്പന്നാരാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ വലിയ ഉത്തരവാദിത്തമാണ് ഞങ്ങളെ ഏല്‍പ്പിച്ചത്. ജനങ്ങളുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന പ്രവര്‍ത്തികള്‍ തങ്ങള്‍ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മിയില്‍ ഭിന്നത രൂക്ഷമാണെന്നും കെജ്‌രിവാള്‍ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങിയതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. യോഗേന്ദ്ര യാദവ് പാര്‍ട്ടി വിടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം എഎപിയുടെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കെജ്‌രിവാളിനെ നീക്കാന്‍ യോഗേന്ദ്ര യാദവ് ശ്രമിച്ചെന്ന് ആരോപിക്കുന്ന എഎപി ഡല്‍ഹി സെക്രട്ടറി ദിലീപ് പാണ്ഡെയുടെ കത്ത് പുറത്തായി. കെജ്‌രിവാളിന്റെ സ്ഥാനത്ത് യോഗേന്ദ്ര യാദവിനെ കൊണ്ടുവരാന്‍ യാദവിനൊപ്പം പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും ശ്രമിച്ചതായും കത്തില്‍ ആരോപിക്കുന്നു.