Connect with us

Kerala

ലൈംഗികാതിക്രമം: ആരോഗ്യപരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് കഠിന തടവ്

Published

|

Last Updated

പാലക്കാട്: ലൈംഗികാതിക്രമത്തിന് ഇരയാവുന്നവരുടെ ആരോഗ്യപരിശോധന നടത്തുന്നതില്‍ വിട്ട് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരു വര്‍ഷം വരെ കഠിന തടവ് നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നു. 2013ല്‍ പുതുക്കിയ ക്രിമിനല്‍ നടപടിച്ചട്ട ഭേദഗതി നിയമത്തിന്റെ പിന്‍ബലത്തില്‍ കര്‍ശനമാനദണ്ഡങ്ങളാണ് മെഡിക്കോലീഗല്‍ പ്രോട്ടോക്കോളില്‍ ഇത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലൈംഗികാതിക്രമത്തിനിരയാകുന്ന ആളിന് എല്ലാ ആശുപത്രികളിലും തീര്‍ത്തും സൗജന്യമായി പ്രാഥമിക ചികിത്സ നല്‍കാന്‍ എല്ലാ ജീവനക്കാരും ബാധ്യസ്ഥരാണെന്ന കര്‍ശനവ്യവസ്ഥ ഇതിലുണ്ട്.
ഇത് നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഒരു വര്‍ഷം കഠിനതടവാണ് പുതിയ പ്രോട്ടോക്കോള്‍ നിര്‍ദേശിക്കുന്നത്. ലൈംഗികാതിക്രമത്തിന് ഇരയാകുന്നയാളിന്റെ പൂര്‍ണസമ്മതത്തോടെ മാത്രമേ പരിശോധന നടത്താവൂ. പരിശോധനാപരിധി നിശ്ചയിക്കാന്‍, ഇതിന് വിധേയനാകുന്ന വ്യക്തിക്ക് അധികാരമുണ്ട്. സ്ത്രീകളെ പരിശോധിക്കാന്‍ വനിതാഡോക്ടര്‍ നിര്‍ബന്ധമാണ്. കുട്ടികളെ പരിശോധിക്കുമ്പോള്‍ രക്ഷിതാക്കളോ കുട്ടിക്ക് വിശ്വാസമുള്ള ആളോ അടുത്തുണ്ടാകണം. ലൈംഗികാതിക്രമത്തിന് ഇരയായ ആളുടെ വസ്ത്രങ്ങള്‍ കേസിന്റെ ആവശ്യത്തിന് എടുക്കുന്നുവെങ്കില്‍ പകരം വസ്ത്രം നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും പ്രോട്ടോക്കോളില്‍ പറയുന്നു. മുമ്പ്, രണ്ട് പേജിലായിരുന്നു ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ എങ്ങനെ പരിശോധിക്കണമെന്ന നിയമം വിശദീകരിച്ചിരുന്നത്. എന്നാലിപ്പോള്‍, നിരവധി മാറ്റങ്ങളോടെ ഇത് 14 പേജുകളിലായി വിവരിച്ചിട്ടുണ്ട്. 2011ല്‍ കേരളം, ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരുടെ മെഡിക്കല്‍ പരിശോധന എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് മെഡിക്കോലീഗല്‍ പ്രോട്ടോക്കോള്‍ ഉണ്ടാക്കി രാജ്യത്തിന് മാതൃക കാട്ടിയിരുന്നു. കര്‍ശനവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഇപ്പോഴുണ്ടാക്കിയ നിയമവും രാജ്യത്തിന് മാതൃകയാണ്.
എന്‍ ആര്‍ എച്ച് —എം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ സമര്‍പ്പിച്ച നിയമറിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്‍ ആര്‍ എച്ച്. എം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ഡോ കെ ബീനയുടെ നിര്‍ദേശപ്രകാരം പാലക്കാട് ജില്ലാ പോലീസ് സര്‍ജന്‍ ഡോ പി ബി ഗുജ്‌റാളാണ് ലൈംഗികാക്രമണത്തിന് ഇരയാകുന്നവരുടെ മെഡിക്കല്‍ പരിശോധന എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച് വിശദറിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡോ. സീന, ഡോ. ജിജിത് എന്നിവര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാനതല വിദഗ്ധസമിതി ഇത് വിലയിരുത്തി. പിന്നീടിത് ജില്ലാതലത്തില്‍ എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തി ചര്‍ച്ചക്ക് വിധേയമാക്കിയ ശേഷമാണ് അന്തിമറിപ്പോര്‍ട്ട് സര്‍ക്കാറിനയച്ചത്. ലൈംഗികാതിക്രമത്തിനിരയാകുന്ന ആളിന് എല്ലാ ആശുപത്രികളിലും തീര്‍ത്തും സൗജന്യമായി പ്രാഥമികചികിത്സ നല്‍കാന്‍ എല്ലാ ജീവനക്കാരും ബാധ്യസ്ഥരാണെന്ന കര്‍ശനവ്യവസ്ഥ ഇതിലുണ്ട്. ഇത് നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഒരു വര്‍ഷം കഠിനതടവാണ് പുതിയ പ്രോട്ടോക്കോള്‍ നിര്‍ദേശിക്കുന്നത്. ലൈംഗികാതിക്രമത്തിന് ഇരയാകുന്നയാളിന്റെ പൂര്‍ണസമ്മതത്തോടെ മാത്രമേ പരിശോധന നടത്താവൂ. പരിശോധനാപരിധി നിശ്ചയിക്കാന്‍, ഇതിന് വിധേയനാകുന്ന വ്യക്തിക്ക് അധികാരമുണ്ട്. —സ്ത്രീകളെ പരിശോധിക്കാന്‍ വനിതാഡോക്ടര്‍ നിര്‍ബന്ധമാണ്.

Latest