Connect with us

Ongoing News

പ്രബോധന വഴിയിലേക്ക് വിനയത്തിന്റെ ചുവടുവെപ്പ്

Published

|

Last Updated

താജുല്‍ ഉലമാ നഗര്‍: ചിന്തയും വിനയവും കൈമുതലാക്കി പ്രബോധന വഴികളിലേക്കിറങ്ങണമെന്ന ആഹ്വാനവുമായി ദഅ്‌വാ കോണ്‍ഫറന്‍സ്. ഉയര്‍ച്ചയുടെ പടവുകളില്‍ പ്രസ്ഥാനം മുന്നേറുമ്പോഴും പ്രബോധന മേഖല സജീവമാകാത്തതിന്റെ ആകുലതകള്‍ പങ്കുവെച്ചായിരുന്നു സമാപന ദിനത്തിലെ രണ്ടാം സെഷന്‍. ആവശ്യമായ മേഖലകളില്‍ ഇടപെടലുകള്‍ ഇല്ലാതെ പോകുന്നതാണ് ഈരംഗത്തെ തളര്‍ച്ച. സാങ്കേതിക പുരോഗതി എത്രത്തോളം ഉയരുന്നുട്ടുണ്ടെങ്കിലും അവയെ പ്രബോധന മാര്‍ഗത്തില്‍ യുക്തിപൂര്‍വ്വം ഉപയോഗിക്കപ്പെടുന്നില്ല. പോയകാലത്തെ വിലയിരുത്തി സ്വയം വിചാരണ നടത്തി താഴേക്കിറങ്ങാന്‍ പ്രവര്‍ത്തകര്‍ ഒരുങ്ങണമെന്ന് സെഷന്‍ ഉണര്‍ത്തി. ആദ്യം സ്വയമറിയണമെന്നും നന്നാകുക, നന്നാക്കുക എന്ന തത്വം ഈമാര്‍ഗത്തില്‍ സ്വീകരിക്കണം.
സര്‍വ വ്യാപിയായ ഇരുട്ടിനെ അകറ്റുകയാണ് പ്രബോധകന്‍ ചെയ്യേണ്ടത്. ജനമനസ്സുകളില്‍ അല്ലാഹുവിന്റെ വെളിച്ചം എത്തിക്കുകയാണ് പ്രബോധകന്റെ ദൗത്യം. പ്രവാചകന്‍മാര്‍ ഇതായിരുന്നു നിര്‍വഹിച്ചിരുന്നത്. ഇത് മുഴുവന്‍ പ്രവര്‍ത്തകരും ഏറ്റെടുക്കണമെന്ന ആഹ്വാനവും സെഷനിലുണ്ടായി. പ്രവാചകരുടെ പ്രബോധനം പൂര്‍ണമായതോടെ സമകാലികര്‍ക്ക് ഗ്രന്ഥമോ, മറ്റ് ആനുകാലികമോ കൈമാറിയിരുന്നില്ല. ജീവിതം തന്നെയായിരുന്നു മുന്നില്‍ വെച്ചിരുന്നത്. തന്റെ ജീവിതത്തിന്റെ പ്രതീകങ്ങളായി വ്യക്തികളെ സൃഷ്ടിക്കുകയായിരുന്നു അവിടുന്ന്. ഇവര്‍ പച്ചയായ ഇസ്്‌ലാമിനെയാണ് സമൂഹത്തിന് മുമ്പില്‍ അവതരിപ്പിച്ചത്. പ്രബോധകന്റെത് മാതൃകാ ജീവിതമായിരിക്കണം. ജീര്‍ണത വാഴുന്ന ലോകത്ത് സ്വയം ജീവിത മാതൃകയിലൂടെയാണ് പ്രബോധന രംഗത്തിറങ്ങേണ്ടതെന്ന് കോണ്‍ഫറന്‍സ് ഉണര്‍ത്തി. സയ്യിദ് അലി ജിഫ്‌രി പ്രാര്‍ഥന നടത്തി. കോടമ്പുഴ ബാവമുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹഖീം അസ്്ഹരി, അബൂബക്കര്‍ ശര്‍വാനി, ക ഹുസൈന്‍ സഅദി, അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം തുടങ്ങിയവര്‍ പ്രസംഗിച്ചു. അലി കുഞ്ഞിമുസ്്‌ലിയാര്‍ ഷിറിയ അധ്യക്ഷത വഹിച്ചു.

Latest