Connect with us

Ongoing News

കച്ചവടത്തിന്റെ നല്ലമാതൃക സൃഷ്ടിക്കാന്‍ വ്യാപാരികളോട് ആഹ്വാനം

Published

|

Last Updated

താജുല്‍ ഉലമാ നഗര്‍: പലിശയില്‍ അധിഷ്ഠിതമായ കച്ചവടങ്ങള്‍ ഗുണം പിടിക്കില്ലെന്ന് വ്യാപാരി വ്യവസായി സംഗമം. വ്യാപരിയും ഉപഭോക്താവും തമ്മില്‍ വര്‍ഗീകരണമില്ല. മുതലാളിയും തൊഴിലാളിയും തുല്യരാണെന്ന നയം ഉള്‍ക്കൊള്ളണം. സാമ്പത്തിക രംഗത്ത് സമത്വം കാഴ്ച്ച വെച്ചമ തമാണ് ഇസ്‌ലാം. പണം മുതലാളിയുടെ വശം നല്‍കിയത് പരീക്ഷണത്തിനാണ്. സമ്പത്ത് എങ്ങനെ വിനിമയം നടത്തുന്നു എന്നാണ് നാഥന്റെ നോട്ടം. ഇവിടെ വിജയിക്കുന്നവര്‍ക്കാണ് രക്ഷ. ധന സമ്പാദനത്തിന് സ്വാതന്ത്യമുണ്ട്. ഇസങ്ങള്‍ പരാജയപ്പെടുന്നിടത്ത് ഇസ്‌ലാമിന്റെ സാമ്പത്തിക ശാസ്ത്രം വിജയിക്കാന്‍ ഇതാണ് കാരണം. ചൂഷണം, വഞ്ചന, നിഗൂഢതകളില്ലാത്ത കച്ചവട രീതി എന്നിവ ഇത് കൊണ്ടാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നതെന്ന് ആയിരങ്ങള്‍ അണിനിരന്ന സെഷനില്‍ ഉണര്‍ത്തി. ചൂഷണമുക്ത കച്ചവടങ്ങളാണ് മുസ്‌ലിം സമൂഹത്തിലെ വ്യാപാരികളില്‍ നിന്നുണ്ടാകേണ്ടത്.
കച്ചവടത്തിന്റെ മുഴുവശങ്ങളും വ്യക്തമായി നിര്‍ദേശിച്ച ഇസ്‌ലാം പലിശയും വഞ്ചനയും നിരുത്സാഹപ്പെടുത്തിയാണ് കച്ചവടത്തെ പ്രോത്സാഹിപ്പിച്ചതെന്നും സമ്മേളനം ഓര്‍മപ്പെടുത്തി. സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
കോടമ്പുഴ ബാവവ മുസ്‌ലിയാര്‍, സി പി സൈതലവി വിഷയം അവതരിപ്പിച്ചു.
അപ്പോളോ മൂസ ഹാജി, കുഞ്ഞാവ ഹാജി കോട്ടക്കല്‍, ടി അബ്ദുല്‍ ഗഫൂര്‍, ഹംസ അഞ്ചുമുക്കില്‍, വി ടി അബ്ദുല്‍ ഹമീദ് ഹാജി പങ്കെടുത്തു. എ പി അബ്ദുല്‍ കരീം ഹാജി അധ്യക്ഷത വഹിച്ചു.

Latest