Connect with us

Kerala

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചിട്ടില്ല: കോടിയേരി

Published

|

Last Updated

കണ്ണൂര്‍: ധനമന്ത്രി കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം ശ്രമിച്ചെന്ന സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന അസംബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം ഭരണപക്ഷത്തിരിക്കുന്നയാളാണ്. ഭരണ പക്ഷത്തെ മന്ത്രിയെ പിടിച്ച് മുഖ്യമന്ത്രിയാക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നും കോടിയേരി പറഞ്ഞു.

സിപിഐ സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശം ഉയര്‍ന്നിരുന്നു. മാണി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് പന്ന്യന്‍ പറഞ്ഞതിനേയും പ്രതിനിധികള്‍ ചോദ്യം ചെയ്തു.

---- facebook comment plugin here -----

Latest