പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിട്ടില്ല: വൈക്കം വിശ്വന്‍

Posted on: March 1, 2015 1:01 pm | Last updated: March 2, 2015 at 11:10 am
SHARE

vaikkom viswan-ep jayarajanകോട്ടയം: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മുഖ്യമന്ത്രിയാകാന്‍ യോഗ്യരായവര്‍ നിരവധി പേരുണ്ട് പാര്‍ട്ടിയില്‍. അതില്‍ ഒരാളാണ് പിണറായി എന്നാകും ഇ പി ജയരാജന്‍ ഉദ്ദേശിച്ചിട്ടുണ്ടാകുക. പിണറായി മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി ഇതുവരെ ഒരു സ്ഥാനാര്‍ത്ഥിയെ കുറിച്ചും സീറ്റിനെ കുറിച്ചും ചര്‍ച്ച നടത്തിയിട്ടില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി ആയിരിക്കുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഇതാണ് ഇടതുമുന്നണി കണ്‍വീനര്‍ തള്ളിക്കളഞ്ഞത്.